ന്യൂഡൽഹി: ഗാസ സമാധാന പദ്ധതിക്കായി അമേരിക്ക രൂപവത്കരിച്ച സമാധാന ബോർഡിൽ ഇന്ത്യ അംഗമാകരുതെന്ന് അഞ്ച് ഇടത് പാർട്ടികൾ ആവശ്യപ്പെട്ടു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച ബോർഡ് മനഃപൂർവം ഐക്യരാഷ്ട്രസഭയെ ഒഴിവാക്കി അമേരിക്കൻ നിയന്ത്രണത്തിലുള്ള പുതിയ അന്താരാഷ്ട്ര ഘടന സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് സിപിഎം, സിപിഐ, സിപിഐ (എംഎൽ), ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, റെവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി എന്നീ അഞ്ച് പാർട്ടികൾ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പലസ്തീൻ അവകാശങ്ങളെ ബഹുമാനിക്കാത്ത ഇത്തരമൊരു ബോർഡിൽ ഇന്ത്യ അംഗമാകുന്നത് പലസ്തീന്റെ കാരണങ്ങൾക്കെതിരേയുള്ള വഞ്ചനയാകുമെന്നും നിലവിലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന അമേരിക്കൻ ശ്രമത്തെ ശക്തമായി എതിർക്കണമെന്നും ഇടത് പാർട്ടികൾ പറഞ്ഞു.